 
തിരുവല്ല : സഹജീവികളുടെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്ന് ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. യു.ആർ.ഐ പീസ് സെന്ററിന്റെ 'എക്യുമെനിക്കൽ സംഗമവും കുട്ടികളുടെ ക്രിസ്മസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡയറക്ടർ ഡോ.ജോസഫ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ് എം.പുതുശേരി മുഖ്യസന്ദേശം നൽകി. പ്രഥമാദ്ധ്യാപിക ഷാമില പി.എച്ച്, ഏ.വി.ജോർജ്, ഏ.ഡി.സണ്ണി, റോയി വർഗീസ്, ആനിയമ്മ കെ.ജെ ,ശ്രീനാഥ് കൃഷ്ണ, നിഷാന്ത്, ശ്രുതി ശശി എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരവിജയികൾക്ക് സമ്മാനം നൽകി. കുട്ടികളുടെ ക്രിസ്മസ് - പുതുവത്സര പരിപാടികളും നടത്തി.