kaviyoor
കവിയൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച സ്നേഹ സംഗമം ക്നാനായ കാത്തലിക് ചർച്ച് കോട്ടയം അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം മെത്രപ്പൊലിത്ത ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : കവിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസിനോടനുബന്ധിച്ച് സംഘടിപ്പിച്ച സ്നേഹസംഗമം ക്നാനായ കാത്തലിക് ചർച്ച് കോട്ടയം അതിരൂപത സഹായമെത്രാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം മെത്രാപ്പൊലിത്ത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഓർത്തഡോക്സ് സഭാസെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ക്രിസ്മസ് സന്ദേശം നൽകി, മാർത്തോമാ സഭ ആത്മായട്രസ്റ്റി അഡ്വ.അൻസിൽ കോമാട്ട് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി എ.ഗോപി, ഡോ.സി.വി വടവന, ഫാ.വർഗീസ് ചെറിയാൻ, ഫാ.ഷിജു മാത്യു, ഫാ.ജോൺസൺ അലക്സാണ്ടർ, ഫാ.ജോഷ്വ കുറ്റിയിൽ, ഫാ.തോമസ് സൈമൺ, ഫാ.ഷിജു അലക്സ്, ഫാ.ഷാജി തോമസ്, എസ്.എൻ.ഡി.പി യോഗം കവിയൂർ ശാഖാപ്രസിഡന്റ് സി.എൻ. ഷാജി, വിനോദ് കെ.ആർ, ശ്രീകുമാരി രാധാകൃഷ്ണൻ, റെയ്ച്ചൽ.വി.മാത്യു, ജോസഫ് ജോൺ, ലിൻസി മോൻസി, അച്ചു സി.എൻ, സിന്ധു വി.എസ്, പ്രവീൺ ഗോപി, സിന്ധു ആർ.സി.നായർ, അനിതാ സജി, രാജശ്രീ കെ.ആർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സാം കെ.സലാം, അസി.സെക്രട്ടറി അനീഷ് കുമാർ, റിറ്റു തോമസ്, കുര്യൻ ജോർജ്, എന്നിവർ പ്രസംഗിച്ചു.