bsnl

തിരുവല്ല : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി ഫൈബർ കണക്ഷൻ നൽകുന്ന ബി.എസ്.എൻ.എൽ വിദ്യാമിത്രം പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി കേരളാ സർക്കിൾ ചീഫ് ജനറൽ മാനേജർ സുനിൽകുമാർ ബി മൂന്നു വിദ്യാർത്ഥികൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഫൈബർ എൻട്രി @ 329/- എന്ന പ്ലാനിലാണ് കണക്ഷൻ നൽകുന്നത്. സ്‌കീം ഒന്നിൽ അർഹരായ മൂന്നു വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേയ്ക്ക് 11,000 രൂപയും, സ്‌കീം രണ്ടിൽ 6 വിദ്യാർത്ഥികൾക്ക് 21,000 രൂപയും സ്കീം മൂന്നിൽ 10 വിദ്യാർത്ഥികൾക്ക് 35,000 രൂപയുമാണ്. ഫോൺ : 94009 01010.