
പത്തനംതിട്ട: പുതിയ മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്ന സർവെ മീറ്റിംഗിനിടെ
ബി.ജെ.പി പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിൽ വാക്കേറ്റവും കയ്യാങ്കളിയും. ഓഫീസിനുള്ളിലെ തർക്കം പുറത്തേക്കും നീണ്ടു. അഭിപ്രായ സർവേയിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഉപരി ഭാരവാഹികളാണ് പങ്കെടുക്കേണ്ടിയിരുന്നത്. കോന്നി ഭാഗത്തെ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നതിനിടെ ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് ടി.ആർ.അജിത്ത്, ബി.ജെ.പി മുൻ ജില്ലാ ഭാരവാഹികൾക്കൊപ്പമെത്തിയ ഭാരവാഹികളല്ലാത്ത എ.ആർ.രാജേഷ്, ദിനേശ് എന്നിവർ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇതോടെയാണ് തർക്കവും സംഘർഷവും ഉണ്ടായത്. പിന്നീട് രണ്ടു പേരെ യോഗത്തിൽ നിന്ന് മാറ്റി നിറുത്തി സർവെ പുനരാരംഭിച്ചു. സംസ്ഥാന നേതാക്കളും വരണാധാകാരികളുമായ ഡോ.എ.എൻ.രാധാകൃഷ്ണൻ, സി.കൃഷ്ണകുമാർ, രേണുക എന്നിവർ ഈ സമയം ജില്ലാ ഓഫീസിൽ ഉണ്ടായിരുന്നു.