
ചെങ്ങുന്നൂർ: ക്ഷീര വികസനവകുപ്പ് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പാലമേൽ, നൂറനാട് പഞ്ചായത്തുകളുമായി ചേർന്ന് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിലേക്ക് പഞ്ചായത്ത് പരിധിയിലുള്ള ക്ഷീരകർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ടു പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, കാലിത്തൊഴുത്ത് ആധുനികവൽക്കരണം, നവീകരണം എന്നിവയാണ് പദ്ധതികൾ. ക്ഷീരവികസന വകുപിന്റെ ക്ഷീരശ്രീ പോർട്ടൽ (ksheerasree.kerala.gov.in) മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഭരണിക്കാവ് ബ്ലോക്ക് ക്ഷീരവികസന ഓഫീസുമായോ അടുത്തുള്ള ക്ഷീരസഹകരണ സംഘവുമായോ ബന്ധപ്പെടുക. ഫോൺ : 04792380086.