
കോന്നി: മലങ്കര കത്തോലിക്ക സഭ അജപാലന സമിതിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് റാലിയും വിശ്വാസി സംഗമവും ഞായറാഴ്ച നടക്കും. ഉച്ചക്ക് 2 ന് എലിയറക്കൽ അമൃത വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അങ്കണത്തിൽ നിന്നുമാരംഭിക്കുന്ന റാലി കോന്നി ടൗൺ ചുറ്റി കെ എസ് ആർ ടി സി മൈതാനിയിൽ സമാപിക്കും. സമാപന സമ്മേളനം രൂപതാധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറേനിയസ് ഉദ്ഘാടനം ചെയ്യും. ഫാ.വർഗീസ് കൈതോൺ അദ്ധ്യക്ഷത വഹിക്കും. രൂപത വികാരി ജനറൽ ഫാ.വർഗീസ് മാത്യു കാലായിൽ വടക്കേതിൽ ക്രിസ്മസ് സന്ദേശം നല്കും. 26 ദേവാലയങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ പങ്കെടുക്കും.