കോന്നി : ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. ആവണിപ്പാറ ആദിവാസി കോളനിയിലെ സജിതയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ഞായറാഴ്ച പ്രസവ വേദന ഉണ്ടായതോടെ സജിതയുടെ ബന്ധുക്കൾ ട്രൈബൽ പ്രൊമോട്ടർ ഹരിതയെ വിവരം അറിയിച്ചു. ഇവരെത്തി യുവതിയെ ജീപ്പിൽ കല്ലേലി - ആവണിപ്പാറ വനപാതയിലൂടെ കോന്നിയിലേക്ക് കൊണ്ടുപോകും വഴിയാണ് മണ്ണാറപ്പാറ ഭാഗത്തുവച്ച് പ്രസവിച്ചത്. തുടർന്ന് കോന്നി മെഡിക്കൽ കോളേജിൽ നിന്ന് ആംബുലൻസ് എത്തിച്ച് ഇവരുവരെയും കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലുമെത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.