മല്ലപ്പള്ളി: പെരുമ്പെട്ടിയിലെ കർഷകർക്ക് പട്ടയം അനുവദിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി റവന്യു സംഘത്തിന്റെ പരിശോധന 23, 24 തീയതികളിൽ നടക്കും. 27 ന് കളക്ടറേറ്റിൽ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ യോഗം നടക്കുന്ന സാഹചര്യത്തിലാണ് അടിയന്തര പരിശോധന . ഡിജിറ്റൽ റീസർവേയിൽ 704 കൈവശങ്ങളാണ് വനത്തിൽ ഉൾപ്പെടാത്തതായി കണ്ടെത്തിയിട്ടുള്ളത്. റവന്യു സംഘം 6 ടീമുകളായി കൈവശഭൂമിയിൽ പരിശോധന നടത്തും . കർഷകർ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാക്കണമെന്ന് മല്ലപ്പള്ളി ഡെപ്യൂട്ടി തഹസീൽദാരും പെരുമ്പെട്ടി വില്ലേജ് ഓഫീസറും അറിയിച്ചു.