
കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ സ്വർണ്ണ മലക്കൊടിയുടെ ഊട്ടുപൂജ നടന്നു. പ്രകൃതി വിഭവങ്ങൾ ചുട്ടുചേർത്ത് വെച്ച് ഊട്ട് പൂജ നടത്തി. അച്ചൻകോവിൽ ശ്രീ ധർമ്മ ശാസ്താക്ഷേത്രത്തിലെ മണ്ഡല ഉത്സവത്തിന് തുടക്കം കുറിച്ച ധനു ഒന്ന് മുതൽ കല്ലേലി കാവിലെ നിലവറ തുറന്നു മലക്കൊടി ദർശനം നടന്നുവരുകയാണ്. മലയെ വിളിച്ചുചൊല്ലി നിലവറ പ്രഭാതത്തിൽ തുറക്കും. വൈകിട്ട് സന്ധ്യാവന്ദനം ചൊല്ലി ദീപ നമസ്ക്കാരം ചെയ്തു നിലവറ അടക്കും. ആദി ദ്രാവിഡ നാഗ ജനതയുടെ ആചാരത്തിലൂന്നി 999 മലവില്ലിനും ഊട്ടു പൂജ അർപ്പിച്ചു.