christa

റാന്നി : റാന്നി സെന്റ് തോമസ് വലിയപള്ളിയി​ലെ പെരുന്നാൾ കൊടിയേറ്റ് വികാരി അനുബ് സ്റ്റീഫൻ വെളിയത്ത് തുണ്ടിയിലി​ന്റെ നേതൃത്വത്തി​ൽ നടന്നു. തിങ്കളാഴ്ച കരോൾ നൈറ്റ് നടക്കും. ക്രിസ്മസ് ദിനത്തി​ൽ വൈകിട്ട് 5.30 ന് റാന്നി എം എസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തു നിന്ന് വലിയ പള്ളിയിലേക്ക് റാസ നടക്കും. രാത്രി 9 ന് ശേഷം ആകാശ ദീപക്കാഴ്ച. 26ന് രാവിലെ 8.30ന് മൂന്നിന്മേൽ കുർബാന. 31ന് വൈകിട്ട് 6ന് പുതുവത്സര ശുശ്രൂഷ നടക്കും.