
പന്തളം : അംബേദ്കറിന് എതിരായി അമിത്ഷാ രാജ്യസഭയിൽ നടത്തിയ പ്രസ്താവന ജനാധിപത്യത്തിനും ഇന്ത്യയുടെ ബഹുസ്വരതയ്ക്കും എതിരായുള്ള വെല്ലുവിളിയാണെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ഡി.സജി പറഞ്ഞു. പ്രതിഷേധ പ്രകടനവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി പി ഐ പന്തളം മണ്ഡലം സെക്രട്ടറി ജി.ബൈജു അദ്ധ്യക്ഷനായിരുന്നു. ജില്ലാകമ്മിറ്റിയംഗം കെ.മണിക്കുട്ടൻ, രേഖ അനിൽ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എസ്.അജയകുമാർ, അഡ്വക്കേറ്റ് സതീഷ് കുമാർ, വി.എം.മധു, ഡോക്ടർ അജിത് ആർ പിള്ള, പി ആർ ശ്രീധരൻ, പി.ശ്രീജ, ശശിധരക്കുറുപ്പ്, ശ്രീരാജ് എസ്.സുദർശനൻ കൗൺസിലർ ശോഭനാകുമാരി, ബി.ബിജു, പി.കെ.ചന്ദ്രശേഖരപിള്ള എന്നിവർ സംസാരിച്ചു.