
ശബരിമല: ആര് മുഖ്യമന്ത്രി ആകണമമെന്നത് സംബന്ധിച്ച് സമുദായ സംഘടനകൾക്കും അഭിപ്രായം പറയാമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വ്യക്തിഗുണമുള്ളയാളാണ് ചെന്നിത്തലയെന്ന്,എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അഭിമാനമുണ്ട്. ആരെയാണ് വിളിക്കേണ്ടതെന്നത് സമ്മേളനം നടത്തുന്നവരുടെ ഇഷ്ടമാണ്. എല്ലാ സാമുദായിക സംഘടനകളുമായി നല്ല ബന്ധത്തിലാണ്. 2026ൽ അധികാരത്തിലെത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഭാര്യ അനിതാ രമേശ്,മക്കളായ രോഹിത്,രമിത് എന്നിവർക്കൊപ്പം ശബരിമലയിൽ ദർശനത്തിനെത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.