
പത്തനംതിട്ട: സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കണമെന്ന് ശാസ്ത്രവേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നാടിന്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ചെലവ് കുറഞ്ഞ വൈദ്യുതി ആവശ്യമാണ്. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വ്യവസായങ്ങൾ തഴച്ചു വളരുന്നത് വിലകുറവുളള വൈദ്യുതിയുടെ ലഭ്യത മൂലമാണ്. ഇത് നമ്മുടെ സംസ്ഥാനത്തും നടപ്പാക്കാൻ സർക്കാർ മുൻകൈയെടുക്കണം. ജില്ലാ പ്രസിഡന്റ് സജി കെ സൈമൺ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് പഴകുളം, ഡോ.ഡി ഗോപി മോഹൻ, വർഗീസ് പൂവൻപാറ,അങ്ങാടിക്കൽ വിജയകുമാർ,റെനീസ് മുഹമ്മദ്,പ്രൊഫ.സജിത്ത് ബാബു, മനോജ് ഡേവിഡ് കോശി ,അഡ്വ.ഷാജി മോൻ,മേഴ്സി വർഗീസ്, ആൻസി തോമസ് എന്നിവർ പ്രസംഗിച്ചു.