bike
അപകടത്തിൽപ്പെട്ട ബൈക്ക്

അടൂർ: സൂചനാ ബോർഡിൽ ബൈക്കിടിച്ച് യുവാവിന് ഗുരുതര പരിക്ക്. അടൂർ കുരമ്പാല സുകന്യ ഭവനിൽ സുരാജ്(25)നാണ് പരിക്കേറ്റത്. ഞായറാഴ്ച പുലർച്ചെ 4.30ന് എം.സി.റോഡിൽ അടൂർ നെല്ലിമൂട്ടിൽ പടിക്കു സമീപമായിരുന്നു അപകടം. പരിക്കേറ്റ സുരാജിനെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.