
പത്തനംതിട്ട: സഹകരണ പെൻഷൻ പരിഷ്കരണ റിപ്പോർട്ട് തള്ളുക, നിറുത്തലാക്കിയ ക്ഷാമബത്ത പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കേരള കോ ഒപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കളക്ടറേറ്റ് ധർണ നടത്തി. കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കോതകത്ത് ശശിധരൻനായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരികുമാർ, കാേന്നി പ്രാഥമിക കാർഷിക വികസനബാങ്ക് പ്രസിഡന്റ് എസ്.വി പ്രസന്നകുമാർ, കോ ഒാപ്പറേറ്റീവ് എംപ്ളോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി പി.ജി ഗോപകുമാർ അസോസിയേഷൻ താലൂക്ക് സെക്രട്ടറി ടി.എ തോമസ് തുടങ്ങിയവർ സംസാരിച്ചു.