തിരുവല്ല : ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ഉത്സവം 24മുതൽ 26 വരെ നടക്കും. ആഴിവാരൽ, പൊങ്കാല, താലപ്പൊലി എഴുന്നെളളത്ത് എന്നിവ ഉണ്ടാകും. 24ന് രാവിലെ എട്ടിന് പടുക്ക പന്തലിന് പാദപ്രതിഷ്ഠ. പെരിങ്ങര മാനവഗ്രാമസേവാ സിമിതിയുടെ നേതൃത്വത്തിലാണ് ആഴിപൂജ. രാത്രി 7.30ന് അയ്യപ്പൻ കഞ്ഞി. 10ന് ആഴിപൂജ. 25ന് രാവിലെ 7.30ന് തിരുവല്ല അമൃതാനന്ദമയി മഠം അദ്ധ്യക്ഷ ഭവ്യാമൃതപ്രാണ പൊങ്കാല ഉദ്ഘാടനം ചെയ്യും. 26ന് ഉച്ചയ്ക്ക് സമൂഹസദ്യ. രാത്രി ഒമ്പതിന് താലപ്പൊലി എഴുന്നെളളത്ത്, ആൾപ്പിണ്ടി വിളക്ക് എന്നിവ നടക്കും.