
ശബരിമല: ദർശനത്തിനായി ശബരിമലയിൽ ഇന്നലെ വരെ എത്തിയത് 28,93,210 തീർത്ഥാടകർ. കഴിഞ്ഞ വർഷത്തെക്കാൾ 4,45,703 തീർത്ഥാടകരുടെ വർദ്ധന. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 24,47,507 പേരാണ് ദർശനം നടത്തിയത്. വെർച്ചൽ ക്യൂ ബുക്കിംഗ് വഴി 23,42,841പേരും സ്‌പോട്ട് ബുക്കിംഗ് വഴി 4,90,335പേരുമാണ് ശനിയാഴ്ച വരെയെത്തിയത്. പുൽമേടിലൂടെ വന്നവർ 60,304 ആണ്. ഇന്നലെ വൈകിട്ട് 6വരെ 16519 പേർ സ്‌പോട്ട് ബുക്കിംഗ് വഴി എത്തിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താൽ ഇതുവരെയുള്ള സ്‌പോട്ട് ബുക്കിംഗ് അഞ്ചുലക്ഷം കവിഞ്ഞു. ഈ തീർത്ഥാടനകാലത്ത് കൂടുതൽ ഭക്തരെത്തിയത് 19,20 ദിവസങ്ങളിലാണ്.
സ്‌പോട്ട് ബുക്കിംഗിലൂടെ എത്തുന്നവരുടെ എണ്ണം തുടർച്ചയായ മൂന്നാംദിവസവും 22000ത്തിന് മുകളിലാണ്. സ്‌പോട്ട് ബുക്കിംഗ് ദിവസവും പതിനായിരമായി പരിമിതപ്പെടുത്താനായിരുന്നു നിർദേശം. എങ്കിലും മണ്ഡലമഹോത്സവത്തിനായി നട അടയ്ക്കാറായതോടെ കഴിഞ്ഞ അഞ്ചുദിവസം കൊണ്ടുമാത്രം ഒരുലക്ഷത്തിലേറെപ്പേർ(1,03,465) സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തി.