
അടൂർ: ക്രിസ്മസിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ സൂപ്പർ മാർക്കറ്റുകളും ബോർമകളും ബേക്കറികളും കേന്ദ്രീകരിച്ച് ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥർ പരിശോധനകൾ ആരംഭിച്ചു. ഭക്ഷണയോഗ്യമല്ലാത്ത 105 കിലോ കേക്കും10കിലോ ബേക്കറി സാധനങ്ങളും 55ലിറ്റർ പാലും പിടിച്ചെടുത്ത് നശിപ്പിച്ചു. 82 സ്ഥാപനങ്ങിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ 8 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി. 13 ഇടങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർമാരായ ആസീം.ആർ, ഇന്ദുബാല, സൗമ്യ, നീലിന എന്നിവരുടെ നേതൃത്വത്തിൽ രണ്ടു സ്ക്വഡുകളാണ് പരിശോധന നടത്തുന്നത്.