 
കോന്നി: ശബരിമല തീർത്ഥാടകർക്ക് ചുക്കുകാപ്പി വിതരണം ആരംഭിച്ച് കോന്നി ടൗൺ മുസ്ലിം ജമാഅത്ത് കമ്മിറ്റി. കോന്നി സെൻട്രൽ ജംഗ്ഷനിലെ പൊലീസ് എയിഡ് പോസ്റ്റിനോട് ചേർന്നാണ് ഇതിനായി സൗകര്യം ഒരുക്കിയിട്ടുള്ളത്. ജമാഅത്ത് സെക്രട്ടറി കാസിം കോന്നി വിതരണം ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി ഫത്തഹ് പങ്കെടുത്തു.