kvvs-
കൈതപറമ്പ് കെ.വി.വി.എസ് കോളേജിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം വി.വി.ഇ ആന്റ് ഇ ട്രസ്റ്റ് ചെയർമാൻ രാമസ്വാമി ചെട്ടിയാർ ഉദ്ഘാടനം ചെയ്യുന്നു

അടൂർ: കൈതപ്പറമ്പ് കെ.വി.വി.എസ് കോളേജിന്റെ മുപ്പതാം വാർഷികാഘോഷത്തിന് മുന്നോടിയായി നടന്ന പൂർവ വിദ്യാർത്ഥി സംഗമവും ഗുരുവന്ദനവും വി.വി.ഇ ആൻഡ് ഇ ട്രസ്റ്റ് ചെയർമാൻ രാമസ്വാമി ചെട്ടിയാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സുമൻ അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സുദേവ്, ട്രസ്റ്റ് സെക്രട്ടറി എസ്. എസ്. കുട്ടപ്പൻ ചെട്ടിയാർ , ട് കെ.സി.കനകരത്‌നം, രാമചന്ദ്രൻ ചെട്ടിയാർ, ഡോ.എം.രവീന്ദ്രൻ , ചന്ദ്രൻ ചെട്ടിയാർ, സുരേഷ്,സുരേഷ് ബാബു.പി, ഡോ.ഒ.വിൽസൻ, ഡോ. മധുസൂദനൻ പിള്ള ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു