mla-

റാന്നി : സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പ് മുൻ എം.എൽ.എ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
സീനിയർ സിറ്റിസൺ വെൽഫെയർ അസോസിയേഷൻ ജില്ലാപ്രസി​ഡന്റ് ബെന്നി പുത്തൻപറമ്പിൽ അദ്ധ്യക്ഷനായി. പി.ആർ.പ്രസാദ്, ടി എൻ ശിവൻകുട്ടി, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം നയന സാബു, വാർഡ് മെമ്പർ സന്ധ്യാദേവി, അസോസിയേഷൻ ജില്ലാ സെക്രട്ടറി ബി.ഹരികുമാർ, പ്രൊഫസർ വി.ആർ.വിശ്വനാഥൻ നായർ, വി ആർ ബാലകൃഷ്ണൻ, കെ ജി ഗോപാലകൃഷ്ണൻ, സി.ഉപേന്ദ്രൻ, ഡോ.റിനിലാ മേരി ജോൺസൺ എന്നിവർ സംസാരിച്ചു.