മല്ലപ്പള്ളി : നാടിന്റെ വികസന മുന്നേറ്റത്തിനായി വികസന രേഖയുമായി പുന്നവേലി വികസന സമിതി യോഗം. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എം.എൽ.എമാരായ മാത്യു ടി.തോമസ്, പ്രമോദ് നാരായണൻ എന്നിവർ പങ്കെടുത്ത യോഗത്തിൽ പുന്നവേലി വികസന സമിതി പ്രസിഡന്റ് നൈനാൻ പുന്നവേലി അദ്ധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്തംഗങ്ങളായ ഹേമലത പ്രേം സാഗർ, ബിന്ദു ചന്ദ്രമോഹൻ, കെ.എസ്.ശ്രീജിത്ത്, ബിനു ജോസഫ്, പി.ടി.അനു, ഉഷ ഗോപി, അമ്മിണി രാജപ്പൻ, ദീപ്തി ദാമോദരൻ, പ്രമീള വസന്ത് മാത്യു, ലിൻസി തോമസ്, ആർ.ജയകുമാർ, ആതിര വേണുഗോപാൽ, കെ.കെ.ആനന്ദവല്ലി, സി.പി.ഓമന, ഡോ.എം.കെ.സുരേഷ്, ഗോപകുമാർ മേക്കാംപുറം, ഇട്ടി മാത്യു എന്നിവർ പ്രസംഗിച്ചു. നെടുംകുന്നത്തു നിന്നു മണിമല വഴി റാന്നിയിൽ എത്താൻ 30 കിലോമീറ്റർ ദൂരം ഉണ്ട്. എന്നാൽ അട്ടക്കുളം - പുന്നവേലി - കുളത്തൂർമൂഴി - പെരുമ്പെട്ടി - കരിയംപ്ലാവ് കണ്ടംപേരൂർ വഴി റാന്നിയിൽ എത്താൻ 24 കിലോമീറ്റർ ദൂരമേയുള്ളൂ. ദേശീയപാത 183-ൽ നിന്നു പാമ്പാടി - ആലാംപള്ളി - മാന്തുരുത്തി - നെടുംകുന്നം - അട്ടക്കുളം (പുന്നവേലി) - കുളത്തൂർമൂഴി - പെരുമ്പെട്ടി - കരിയംപ്ലാവ് - കണ്ടംപേരൂർ വഴി റാന്നിക്കു പാമ്പാടി - റാന്നി റോഡ് എന്ന പേരിൽ ഉന്നത നിലവാരത്തിൽ റോഡ് നവീകരിക്കണമെന്ന ആവശ്യം ഉയർന്നു. ഇതിനായി പാമ്പാടി മുതൽ കരിയംപ്ലാവ് വരെ വിവിധ ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് പുന്നവേലി വികസന സമിതി, പി.കെ കർമ്മ സമിതി എന്നീ സംഘടനകൾ ഉൾപ്പെടെ ആറ് ജനകീയ സമിതികൾ രൂപീകരിച്ചിട്ടുണ്ട്.