dd
തെങ്ങമം ബാലകൃഷ്ണന്റെ സ്മരണാർത്ഥം യുവരശ്മി ഗ്രന്ഥശാല സംഘടിപ്പിച്ച സാഹിത്യ പുരസ്കാര ചടങ്ങ് സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് എ.പി. ജയൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : തെങ്ങമം ബാലകൃഷ്ണന്റെ സ്മരണാർത്ഥം യുവരശ്മി ഗ്രന്ഥശാല സംഘടിപ്പിച്ച 2024-ലെ സാഹിത്യ അവാർഡുകൾ വിതരണം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.പി. ജയൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് പി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. ആനന്ദൻ അവാർഡ് വിതരണം ചെയ്തു. ലിപിൻ രാജ് (നോവൽ), ഇടക്കുളങ്ങര ഗോപൻ ( കവിത), ജോസഫ് അതിരുങ്കൽ (കഥ), സി.ഗോപിനാഥൻ (സ്പെഷ്യൽ ജൂറി അവാർഡ്) എന്നിവർക്കാണ് പുരസ്കാരങ്ങൾ നൽകിയത്. തെങ്ങമം ഗോപകുമാർ, എം. മധു, ബിനു വെള്ളച്ചിറ,അനിൽകുമാർ വിമൽ കൈതയ്ക്കൽ, രാഹുൽ രാജ്, ഷീബാ ലാലി, പ്രിയ ജി, ശോഭാ സുരേഷ്, കെ.സി. പ്രസന്നകുമാരി വിജയ ലക്ഷ്മി എന്നിവർ സംസാരിച്ചു,. കവിയരങ്ങിൽ കോടിയാട്ട് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ. സിദ്ധാർത്ഥൻ, അനിത ദിവോദയം, ശ്യാം ഏനാത്ത്, സുജിത സാദത്ത്, ബ്രിജ് ലാൽ, രശ്മി സജയൻ, ദീപിക രഘുനാഥ്, രാജേശ്വരി തുളസി, വിജയശ്രീ മധു എന്നിവർ കവിതകൾ ചൊല്ലി.