റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി വൈക്കം യു.പി സ്കൂളിന് സമീപം സ്ഥിരം അപകട വളവിൽ പാർക്ക് ചെയ്തിരിക്കുന്ന ക്രെയിൻ അപകടഭീതി ഉണ്ടാക്കുന്നതായി പരാതി. കൊടും വളവും റോഡിന്റെ വീതി കുറവുമാണ് അപകട യാത്രികരെ ഭീതിയിലാഴ്ത്തുന്നത്. സംസ്ഥാന പാതയിൽ നിന്ന് വിട്ട് നിരവധി സ്ഥലങ്ങൾ സമീപത്തുതന്നെ പാർക്കിംഗിന് ഉണ്ടായിട്ടും കൊടുംവളവിലെ പാർക്കിംഗ് അപകടം ക്ഷണിച്ചുവരുത്താൻ കാരണമാകും. റോഡിന്റെ സൈഡ് വരയോട് ചേർന്ന് രണ്ട് ക്രൈയ്നുകൾ പാർക്ക് ചെയ്തിട്ടുണ്ട്. മുമ്പ് നാട്ടുകാർ പരാതി നൽകിയതോടെ ഇവിടെ പാർക്ക് ചെയ്തിരുന്ന ടിപ്പറുകളും, ക്രെയ്നുകളും അധികൃതർ മാറ്റിയിരുന്നു . എന്നാൽ വൈക്കം റെസിഡൻസ് അസോസിയേഷൻ താലൂക്ക് സഭയിൽ പരാതി നൽകിയിട്ടും ഇവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ബന്ധപ്പെട്ട അധികാരികൾ മാറ്റുന്നില്ലെന്ന ആക്ഷേപം ശക്തമാണ് പൊലീസ്, എം.വി.ഡി, പഞ്ചായത്ത് അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.