dddd

പത്തനംതിട്ട : കൺസ്യൂമർഫെഡ് ക്രിസ്മസ് പുതുവത്സര വിപണി ജില്ലയിൽ ആരംഭിച്ചു.
പത്തനംതിട്ട ത്രിവേണി സൂപ്പർമാർക്കറ്റിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ സിന്ധു അനിൽ അദ്ധ്യക്ഷയായി. സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ പി. ജി.അജയകുമാർ ആദ്യവിൽപ്പന നിർവഹിച്ചു. റീജിയണൽ മാനേജർ റ്റി.ഡി.ജയശ്രീ, മാർക്കറ്റിംഗ് മാനേജർമാരായ ശാന്തി, ജി.സജികുമാർ , അക്കൗണ്ട്‌സ് മാനേജർ കെ.രാജി , അഡ്മിനിസ്‌ട്രേഷൻ മാനേജർ സോണി, അസിസ്റ്റന്റ് റീജിയണൽ മാനേജർ ടി.എസ്.അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.