
ചിറ്റാർ: ക്രിസ്തുവിന്റെ തിരുനാളിന് മുന്നോടിയായി ചിറ്റാർ സെന്റ് മേരിസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിലെ കരോൾ സർവീസ് സംഘം പത്തനംതിട്ട ബിഷപ്പ് ഹൗസിൽ എത്തി. ചിറ്റാറിൽ നിന്നുള്ള കരോൾ സംഘത്തിന് ഊഷ്മളമായ സ്വീകരണം പത്തനംതിട്ട മലങ്കര സുറിയാനി കത്തോലിക്ക പത്തനംതിട്ട ഭദ്രാസനാധിപൻ ഡോക്ടർ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയും വൈദികരും ചേർന്ന് നൽകി.
ഫാദർ ജോൺ വിൽസന്റെ നേതൃത്വത്തിൽ എം സി വൈ യുവജനങ്ങളും ഇടവകാംഗങ്ങളും കരോൾ സർവീസിന്റെ ഭാഗമായി.