 
തിരുവല്ല: കേരളത്തിലെ കെട്ടിട നിർമ്മാണ മേഖലയിലെ സ്വകാര്യ കരാറുകാരുടെ സംഘടനയായ സ്വകാര്യ ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (പി.ബി.സി.എ) യുടെ 5-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 8മുതൽ 10വരെ തിരുവല്ലയിൽ നടക്കും. സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് മണിപ്പുഴയിൽ സി.പി.എം ഏരിയാസെക്രട്ടറി ബിനിൽകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സംഘാടകസമിതി യോഗം സംസ്ഥാന സെക്രട്ടറി എം.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ടി.വിനോദ്, ജില്ലാപ്രസിഡന്റ് ബി.മനോഹരൻ, ട്രഷറർ കനകപ്പൻ സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.ബാലചന്ദ്രൻ പ്രമോദ് ഇളമൺ, ടി.എ.റെജികുമാർ, പബ്ലിസിറ്റി കൺവീനർ ഷാബു രവീന്ദ്രൻ എന്നിവർ സംസാരിച്ചു.