
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഭിഭാഷകൻ മദ്യം നൽകി മയക്കി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ ബന്ധുവായ സ്ത്രീ പിടിയിൽ. കോന്നി സ്വദേശിനിയായ 41 കാരിയെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് കൂട്ടുനിന്ന മാതാവ് കേസിൽ രണ്ടാം പ്രതിയാണ്. പ്ലസ് വൺ വെക്കേഷൻ കാലയളവിൽ എറണാകുളത്ത് എത്തിച്ചും അഭിഭാഷകൻ കുട്ടിയെ പീഡിപ്പിച്ചു. പെൺകുട്ടിയിൽ നിന്ന് വനിതാപൊലീസ് വിശദമായ മൊഴിയെടുത്തു.കോന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ആദ്യം പീഡനം നടന്നത് ആറന്മുള സ്റ്റേഷൻ പരിധിയിലായതിനാൽ ആറന്മുളയ്ക്ക് കൈമാറി. ഒന്നാംപ്രതിയായ അഭിഭാഷകൻ നൗഷാദ് (46) ഒളിവിലാണ്.