jithesh
ജിജോമോൻ

പത്തനംതിട്ട : വാഴമുട്ടം ഇൗസ്റ്റ് എൽ.പി സ്‌കൂളിലെ ഗ്രൗണ്ടിൽ നിന്ന് മണ്ണ് പാസ്സോടെ നീക്കം ചെയ്തുകൊണ്ടിരുന്ന കരാറുകാരനെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ മൂന്നുപേരെ പത്തനംതിട്ട പൊലീസ് പിടികൂടി. കോന്നി ഐരവൺ കുമ്മണ്ണൂർ പള്ളി പടിഞ്ഞാറ്റേതിൽ വീട്ടിൽ ഷെരീഫിനും സുഹൃത്ത് ബിപിൻ കുമാറിനുമാണ് മർദ്ദനമേറ്റത്. ഓമല്ലൂർ ഐമാലി മുണ്ടപ്പള്ളി കിഴക്കേതിൽ വീട്ടിൽ ജിതേഷ് ( 39), ഓമല്ലൂർ പുത്തൻപീടിക പറയാനാലി മടുക്കോലിൽ ജിജോ മോൻ (24), അങ്ങാടിക്കൽ മണ്ണിൽ കിഴക്കേതിൽ പ്പടി ചെനാത്ത് മണ്ണിൽ വീട്ടിൽ രാഹേഷ് (32) എന്നിവരാണ് പിടിയിലായത്.