
അത്തിക്കയം : ഇടതു സർക്കാരിന് തുടർഭരണത്തിന്റെ അഹങ്കാരമാണ് കേരളത്തിന്റെ ഇന്നത്തെ ദുർഗതിക്ക് കാരണമെന്ന് കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം.ഷെഫീർ. കെ.കരുണാകരന്റെ 14-ാം അനുസ്മരണവും രാഷ്ട്രീയ വിശദീകരണ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജെയിംസ് കക്കാട്ടുകുഴി അദ്ധ്യക്ഷത വഹിച്ചു. റിങ്കു ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. ടി.കെ.സാജു , സാംജീ ഇടമുറി, സണ്ണി മാത്യൂ, ജോർജ് ജോസഫ് അറയ്ക്കമണ്ണിൽ,അഹമ്മദ്ഷാ, രാജൻ നീറം പ്ലാക്കൽ, ഷിബു തോണിക്കടവിൽ, സുനിൽ യമുന, എ കെ.ലാലു, സോണിയ മേനോജ് , സുനിൽ കിഴക്കെച്ചരുവിൽ, ജെയിംസ് രാമനാട്ട്, ഡി.ഷാജി എന്നിവർ പ്രസംഗിച്ചു.