anusmaranam
കോൺഗ്രസ്‌ പരുമല മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ലീഡർ കെ.കരുണാകരൻ അനുസ്മരണ സമ്മേളനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിജി ആർ പണിക്കർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : ലീഡർ കെ.കരുണാകരന്റെ 14-ാം ചരമവാർഷിക അനുസ്മരണം തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ലാൽ നന്ദാവനം, രാജേഷ് മലയിൽ, ബിജിമോൻ ചാലാക്കേരി, എൻ.എ.ജോസ്, സുരേഷ് ജി. പുത്തൻപുരയ്ക്കൽ, രാജേഷ് ചാത്തങ്കരി, ആർ.ജയകുമാർ, അനിൽ സി.ഉഷസ്, റെജി മണലിൽ, ബിജു, ജി.ശ്രീകാന്ത്, ശാന്തകുമാരി, ശിവദാസ് യു.പണിക്കർ, ക്രിസ്റ്റഫർ ഫിലിപ്പ്, സജി എം.മാത്യു, പി.ജി.രംഗനാഥൻ, ആർ.ആർ.സോമൻ, സോണി തോമസ്, എബി വാരിക്കാട്, ബിനോയി കുരിശുംമൂട്ടിൽ എന്നിവർ സംസാരിച്ചു.

പരുമല മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്തിൽ ലീഡർ കെ.കരുണാകരന്റെ അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ്‌ ശിവദാസ് യൂ. പണിക്കർ അദ്ധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിജി ആർ പണിക്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജീവ് കുമാർ, ഫിലിപ്പോസ് ടി.വി, ടി.കുട്ടപ്പൻ, കെഎം.ബേബികുട്ടി, കെ.ജി.എസ് നായർ, റെജി, ജയശ്രീ വിജയൻ, ശ്രീദേവി,സുനിത,സുനിൽ എന്നിവർ പങ്കെടുത്തു.


കടപ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ കെ.കരുണാകരൻ അനുസ്മരണം മണ്ഡലം പ്രസിഡന്റ് പി. തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉമ്മൻ സി. ജോൺ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ ജോസ് വി.ചെറി, മോഹൻ മത്തായി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിവിൻ പുളിമ്പള്ളിൽ, കെ.പീതാംബരദാസ്, ടി.കെ വർഗീസ്, ജോർജ്കുട്ടി, സുഭാഷ് മേപ്രാശേരിൽ, ജി തൈക്കടവിൽ, റോജി പി.വർഗീസ്, സുരേഷ് കുമാർ, ടി.കെ പ്രഹ്ളാദൻ, സാബു നടുവിലേമാലിൽ എന്നിവർ പ്രസംഗിച്ചു.