 
തിരുവല്ല : ഇന്ത്യൻ ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതി നടപ്പാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഭരണഘടനാ ശില്പി ഡോ.ബി.ആർ.അംബേദ്കർക്കെതിരെ നടത്തിയ പ്രസ്താവന പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജിമോൾ പറഞ്ഞു. കേരള മഹിളാസംഘം തിരുവല്ല മണ്ഡലം ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മണ്ഡലം പ്രസിഡന്റ് ഷീജ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജെൻഡർ റിസോഴ്സ് പേഴ്സൺ രമാദേവി ക്ലാസ് നയിച്ചു. സംസ്ഥാന ജോ.സെക്രട്ടറി വിജയമ്മ ലാലി, ജില്ലാ സെക്രട്ടറി വിജയമ്മ ഭാസ്കരൻ, ജില്ലാ പ്രസിഡന്റ് പത്മിനിയമ്മ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അനു സി.കെ, മിനി മോഹൻ, ഷീന ജോർജ്, ലത സോണി എന്നിവർ പ്രസംഗിച്ചു.