
കിടങ്ങന്നൂർ: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. മണ്ഡലം പ്രസിഡന്റ് ജി.പ്രദീപ് സ്മൃതിദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സുനിത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ പി.എം.ജേക്കബ്, ഹനീഫ, രാധകൃഷ്ണൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശരത് മോഹൻ, പഞ്ചായത്ത് അംഗങ്ങളായ ദീപ നായർ, എ.എസ്.മത്തായി, ശരൺ പി.ശശിധരൻ, മണ്ഡലം ഭാരവാഹികളായ ജേക്കബ് ടി.തോമസ്, ടി.ബി.പ്രസന്നൻ, ബിജു എന്നിവർ അനുസ്മരണപ്രസംഗം നടത്തി.