കോഴഞ്ചേരി : ആത്മീയതയിലൂന്നിയ ജീവിതമാണ് കുടുംബ ബന്ധങ്ങളെ ശക്തമാക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു പറഞ്ഞു അയിരൂർ പുതിയത്ത് കുടുംബ ട്രസ്റ്റിന്റെ 32-ാമത് വാർഷിക പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് പ്രസിഡന്റ് വി.എൻ. 'ലാൽ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. അയിരൂർ 250ാം നമ്പർ ശാഖാ പ്രസിഡന്റ് പ്രസന്നകുമാർ റിട്ട.പൊലീസ് സൂപ്രണ്ട് പി.എസ് സാബു, എസ്.എൻ.ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ എസ്.'ശ്രീകുമാർ, ട്രസ്റ്റ് സെക്രട്ടറി സതിഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബ ട്രസ്റ്റിന്റെ വകയായി പണികഴിപ്പിച്ചു നൽകുന്ന വീടിന്റെ താക്കോൽ കുടുബാംഗമായ സീതത്തോട് പേഴംകൂട്ടത്തിൽ സി.മണിക്ക് ട്രസ്റ്റ് പ്രസിഡന്റ് ലാൽശങ്കർ കൈമാറി. ട്രസ്റ്റ് വൈസ് പ്രസിഡന്റും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഉണ്ണി പ്ലാച്ചേരി സ്വാഗതവും, ട്രസ്റ്റ് ജോ. സെക്രട്ടറിയും കോഴഞ്ചേരി 647 ാം നമ്പർ ടൗൺ ശാഖായോഗം സെക്രട്ടറിയുമായ എൻ.എൻ പ്രസാദ് നന്ദിയും പറഞ്ഞു. ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്തു.