24-acci-k-g-soman-nair
കെ. ജി. സോമൻ നായർ

പന്തളം : ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തുമ്പമൺ കോയിക്കോണത്ത് കെ. ജി സോമൻ നായർ (81) (റിട്ട പ്രിൻസിപ്പൽ എൻ എസ് എസ് കോളേജ്, മഞ്ചേരി) മരിച്ചു. കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്​ച രാത്രി ഏഴരയോടെ പന്തളം- ​പത്തനംതിട്ട റോഡിൽ തുമ്പമൺ ജംഗ്ഷന് സമീപമായിരുന്നു അപകടം. സോമൻ നായർ റോഡ് മുറിച്ചുകടക്കുമ്പോൾ പന്തളം ഭാഗത്ത് നിന്നുവന്ന ബൈക്കിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ച പന്തളം: കടയ്ക്കാട് കണ്ണൻ കോടിയിൽ കൈലാസ് (31) ന് പരിക്കേറ്റിരുന്നു. സോമൻ നായർ പന്തളം എൻ. എസ് .എസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം തലവൻ, തുമ്പമൺ പഞ്ചായത്ത് അംഗം, തുമ്പമൺ നടുവിലെ മുറി 1441-ാം നമ്പർ എൻ എസ് എസ് കരയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ബേബി ചാന്ദിനി(ഉഷ) . മക്കൾ : കെ എസ് സന്ദീപ് (യു.എസ്.എ), കെ. എസ് സ്വപ്ന . മരുമക്കൾ : പ്രിയ ജി നായർ, കെ .ആർ. ജയകൃഷ്ണൻ (സീനിയർ ഐ .ടി. മാനേജർ ഇൻഫോപാർക്ക് കൊച്ചി)