 
തിരുവൻവണ്ടൂർ: വർഷങ്ങളായി തകർന്നു കിടന്നിരുന്ന തിരുവൻവണ്ടൂർ കള്ളിക്കാട്ടുപടി - വാരണേത്ത് പടി റോഡ് സഞ്ചാരയോഗ്യമാക്കി. റോഡിന്റെ ശോചനീയാവസ്ഥയെ തുടർന്ന് ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡംഗം ശ്രീവിദ്യാ സുരേഷ് മന്ത്രി സജി ചെറിയാന് പരാതി നൽകിയതിനെ തുടർന്നാണ് അറ്റകുറ്റപ്പണി നടത്തിയത്. ഫിഷറീസ് വകുപ്പിൽ നിന്നും അനുവദിച്ച 54 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് പുനർനിർമ്മിച്ചത്. ഗ്രാമപഞ്ചായത്തിന്റെ13,രണ്ടും വാർഡിലൂടെ കടന്നുപോകുന്ന റോഡാണിത്. വനവാതുക്കര ഭാഗത്തുള്ളവർക്ക് തിരുവൻവണ്ടൂരിലേക്ക് വളരെ വേഗം യാത്ര ചെയ്യുവാനുള്ള ബൈപ്പാസ് റോഡു കൂടിയാണിത്. 500 മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയും ഒരു വശത്തുകൂടി ഓടയും നിർമ്മിച്ചിട്ടുണ്ട്. റോഡിന്റെ ചില ഭാഗങ്ങളിലുള്ള വെള്ളക്കെട്ടിന് ഓട നിർമ്മാണത്തിലൂടെ ശാശ്വത പരിഹാരം ഉണ്ടാകും. റോഡ് അവസാനിക്കുന്ന വാരണത്ത് പടിഭാഗത്തെ റോഡിന്റെ പാർശ്വഭാഗം കോൺക്രീറ്റ് പണികൾ അവസാന ഘട്ടത്തിലാണ്. കടയ്ക്കേത്തു കൺസ്ട്രക്ഷനാണ് റോഡിന്റെ നിർമ്മാണം. മുൻപ്ഇതു വഴിയുള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു.
........................
നിർമ്മാണച്ചെലവ് 54 ലക്ഷം
..........................
ഗ്രാമപഞ്ചായത്തിലെ 13, 2 വാർഡുകളിൽപ്പടുന്ന റോഡ്
500 മീറ്റർ നീളം
5മീറ്റർ വീതി