 
തിരുവല്ല : വെൺപാല സെന്റ്. മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വി.ദൈവമാതാവിന്റെ പുകഴ്ച്ച പെരുന്നാൾ കൊടിയേറി. കൂനൻ കുരിശ് പിൽഗ്രിമേറ്റ് സെന്റർ മാനേജർ ബെഞ്ചമിൻ തോമസ് റമ്പാൻ കൊടിയേറ്റി. ഇടവക വികാരി ഫാ.അനു വർഗീസ്, ട്രസ്റ്റി ഷിബു വർഗീസ്, സെക്രട്ടറി മാത്യുസ് കെ.ജേക്കബ്, പെരുന്നാൾ കൺവീനർമാർ അഭിലാഷ് വെട്ടിക്കാടൻ, സുജു വർഗീസ് എന്നിവർ നേതൃത്വം നൽകി. ഫാ.റിജോ ഗീവർഗീസ് കുടുംബസംഗമം നയിക്കും. 26ന് റാസ, 27ന് വി. മൂന്നിന്മേൽ കുർബാന ഫാ.സോണി വി.മാണിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ജനുവരി 1ന് ന്യൂഇയർ രാവ് പരിപാടി സംഘടിപ്പിക്കും.