
വള്ളിക്കോട്: കൈപ്പട്ടൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ സപ്തദിന സഹവാസക്യാമ്പ് വള്ളിക്കോട് ഗവ.എൽ.പി സ്കൂളിൽ തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജെ.ജയശ്രീ, എൻ.എസ്.എസ് റീജിയണൽ കോർഡിനേറ്റർ അനിൽ, ക്ലസ്റ്റർ കോർഡിനേറ്റർ രാജീവ്, ലതാ പി ചന്ദ്രൻ, ഷാജി ജോർജ്, ഷീബ, പി.ടി.എ പ്രസിഡന്റ് അമ്പിളി തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പിൽ 6 പ്രൊജക്ടുകളും സ്കിൽ സെഷനും ഉണ്ടാകും. 29ന് ക്യാമ്പ് അവസാനിക്കും