ചെങ്ങന്നൂർ: വൈ.ഡബ്ല്യു.സി.എ യുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ നഗരസഭ 23-ാം വാർഡ് കമ്മിറ്റി, കുടുംബശ്രീ എ.ഡി.എസ്. എന്നിവയുടെ സഹകരണത്തോടെ ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി. നഗരസഭാ വൈസ് ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് സന്ദേശവും സൗജന്യമായി നൽകിയ 100 കേക്കുകളുടെ വിതരണോദ്ഘാടനവും മാർത്തോമ്മാ സഭ ചെങ്ങന്നൂർമാവേലിക്കര ഭദ്രാസന സെക്രട്ടറിയും ബിഷപ്പ് സെക്രട്ടറിയുമായ റവ.ഡോ.സാംസൺ എം.ജേക്കബ് നിർവഹിച്ചു. ചെങ്ങന്നൂർ വൈ.ഡബ്ല്യു.സി. എ പ്രസിഡന്റ് ഡോ.മെറി ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. സി.നിഷ, നിഷ അലക്‌സാണ്ടർ, ടി.കെ.പുഷ്പ, രമണി വിഷ്ണു, ചിഞ്ചുലാൽ, ഓമനാ മാമ്മൻ, ലീലാമ്മ ഏബ്രഹാം, ജെസി ജോൺ, ബിജി ബാബു എന്നിവർ പ്രസംഗിച്ചു.