
കോന്നി : എലിയറക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ നടന്ന ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ സി എസ് മോഹൻ ഉദ്ഘാടനം ചെയ്തു. സ്നേഹപ്രയാണം 699-ാം ദിന സംഗമം ശങ്കരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഡോ.പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ആന്റോ കെ.ജെ അനുഗ്രഹ പ്രഭാഷണം നടത്തി. റവ.രാജീവ് ഡാനിയൽ, അനീ സാബു തോമസ്, റവ.മാത്യു ജോർജ്. ഫാദർ ജേക്കബ് ബേബി, സജി പീടികയിൽ, ഗീതാദേവി, അഡ്വ.കെഎൻ.സത്യാനന്ദപ്പണിക്കർ, സലീൽ വയലാത്തല. ജി.മോഹൻദാസ്, കാസിം കോന്നി, അജീഷ്.എസ്സ്, കോന്നി വിജയകുമാർ എന്നിവർ സംസാരിച്ചു.