തിരുവല്ല ; എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെയും 63 -ാം നമ്പർ എറികാട് ശാഖയുടെയും ആഭിമുഖ്യത്തിലുള്ള എട്ടാമത് ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് കുന്നന്താനം ഗുരുദേവ ക്ഷേത്രത്തിൽ സ്വീകരണം നൽകി. എസ്.എൻ.ഡി.പി യോഗം കുന്നന്താനം ശാഖാ പ്രസിഡന്റ് കെ.എം. തമ്പി, സെക്രട്ടറി എം.ജി. വിശ്വംഭരൻ എന്നിവരുടെ നേതൃത്വത്തിൽ പദയാത്രാ ക്യാപ്റ്റൻ എ.വി ഗോപൻ, ചെയർമാൻ എം.പ്രഭാഷ്, കൺവീനർ സുധാകരൻ കെ എന്നിവരുടെ നേതൃത്വത്തിലുള്ള നൂറോളം പേരുടെ സംഘത്തെ സ്വീകരിച്ചു. അനൂപ് റെജി പുളിമൂട്ടിൽ പ്രഭാഷണം നടത്തി. കുന്നന്താനം ശാഖാ വൈസ് പ്രസിഡന്റ് എം.പി രാധാകൃഷ്ണൻ, യൂണിയൻ കമ്മിറ്റിയംഗം സലി വേലൂർ, വനിതാസംഘം യൂണിയൻ സെക്രട്ടറി മണിയമ്മ സോമശേഖരൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ രമേശൻ വടക്കേക്കുറ്റ്, എം.ജി ശശി, പുരുഷോത്തമൻ, അജേഷ്, സുധാകരൻ, സജീഷ്, സോമൻ, വനിതാസംഘം പ്രസിഡന്റ് ഓമന സുധാകരൻ, സെക്രട്ടറി മിനി പ്രസാദ്, വൈസ് പ്രസിഡന്റ് ഷൈലമ്മ ബാബു എന്നിവർ നേതൃത്വം നൽകി.