കൊടുമൺ: കൊടുമൺചിറ അങ്കണവാടിയിൽ പാചകവാതക സിലിണ്ടർ ചോർന്നത് പരിഭ്രാന്തിക്കിടയാക്കി. ഇന്നലെ
രാവിലെ 10.30 ഓടെയാണ് സംഭവം. പുതിയ ഗ്യാസ് സിലിണ്ടർ ഓണാക്കി സ്റ്റൗവിൽ തീ കത്തിക്കവെ ആളിപ്പടർന്ന് അങ്കണവാടി അദ്ധ്യാപിക വത്സലയുടെ മുഖത്ത് പൊള്ളലേറ്റു. ഉടൻന്നെ കുട്ടികളെ ക്ലാസ് മുറിയിൽ നിന്ന് പുറത്തിറക്കി. വിവരം അറിഞ്ഞ് അഗ്‌നിരക്ഷാ സേന എത്തുമ്പോഴേക്കും വാർഡ് മെമ്പർ അജികുമാർ രണ്ടാംകുറ്റിയുടെ നേതൃത്വത്തിൽ സിലിണ്ടർ ഓഫാക്കി പുറത്തേക്ക് മാറ്റിയതിനാൽ അപകടം ഒഴിവായി.