ചെങ്ങന്നൂർ: അയ്യപ്പ സേവാസംഘം പുലിയൂർ ശാഖയുടെ ആഭിമുഖ്യത്തിൽ തൃപ്പുലിയൂർ മഹാവിഷ്ണുക്ഷേത്രത്തിൽ നാല്പത്തിയൊന്ന് മണ്ഡലവിളക്ക് മഹോത്സവം നടത്തി. ശാഖാ പ്രസിഡന്റ് ബാബു കല്ലൂത്ര ഉദ്ഘാടനംചെയ്തു. ബോധിനി പുരസ്കാരം നേടിയ നൃത്താദ്ധ്യാപിക ആർ.എൽ.വി വീണയെ ആദരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് രാമചന്ദ്രൻ നായർ കൃഷ്ണകൃപ, സെക്രട്ടറി, മോഹനൻ പിള്ള വലിയ മോലേതിൽ, ട്രഷറർ രാമചന്ദ്രൻ നായർ ഇലഞ്ഞിക്കൽ തെക്കേതിൽ, മരളീധരൻ നായർ, ഗോപി കല്ലോലിൽ, ജഗദമ്മ, വിജയമ്മ, എന്നിവർ നേതൃത്വം നൽകി.