പ്രക്കാനം: സുവർണ ജൂബിലി ആഘോഷിക്കുന്ന കളീക്കൽ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ 30ന് വൈകിട്ട് അഞ്ചിന് പ്രക്കാനം കുടുംബയോഗ ഹാളിൽ നടത്തുന്ന ക്രിസ്മസ് - പുതുവത്സര കുടുംബ സംഗമം ഡോ. എം. എസ് സുനിൽ ഉദ്ഘാടനം ചെയ്യും . പ്രസിഡന്റ് ഫാ. പി.ജി മാത്യൂസ് അദ്ധ്യക്ഷത വഹിക്കും. തുടർന്ന്
തിരുവനന്തപുരം ശ്രീധന്യ തിയേറ്റേഴ്സിന്റെ സാമൂഹ്യ നാടകവും സ്നേഹ വിരുന്നും നടക്കും.