മല്ലപ്പള്ളി:2743-ാം നമ്പർ വാലാങ്കര എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബസംഗമവും വാർഷിക പൊതുയോഗവും നടത്തി. കരയോഗം പ്രസിഡന്റ്‌ വിനീത് കുമാർ അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ എം. പി.ശശിധരൻ പിള്ള ഉദ്ഘാടനംചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി കെ. ജി ഹരീഷ്, യൂണിയൻ കമ്മിറ്റി അംഗം സതീഷ് കുമാർ, കരയോഗം സെക്രട്ടറി റ്റി.എൻ. വസന്തകുമാർ,കമ്മിറ്റി അംഗങ്ങളായ ഓമനക്കുട്ടൻ പിള്ള, അരുൺ കുമാർ, രാജഗോപാലൻ നായർ, പ്രേം ജിത്ത്, അശോക് കുമാർ,

മിനി.ജി, രാജമോഹനൻ നായർ എന്നിവർ പ്രസംഗിച്ചു.