
റാന്നി :അഞ്ചുകുഴി ദിവ്യകാരുണ്യ ആശ്രമം, പ്രത്യാശ ഭവൻ എന്നിവിടങ്ങളിലെ അന്തേവാസികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ച് റാന്നി ജനമൈത്രി പൊലീസും സമിതി അംഗങ്ങളും. റാന്നി സ്റ്റേഷൻ ഹൗസ് ഓഫീസർ ഉദ്ഘാടനം ചെയ്തു. എ.എസ്. ഐ കൃഷ്ണൻകുട്ടി ക്രിസ്മസ് സന്ദേശം നൽകി. ബ്രദർ ജോസഫ് തോമസ്, സജി, ശ്രീനി ശാസ്താംകോവിൽ, അശ്വതിശ്, പ്രസാദ്, സുരേഷ് പുള്ളോലി, നിഷ രാജീവ്, ചന്ദ്രശേഖരൻ നായർ, ടി വി മാത്യു, കെ കെ സോമൻ, മന്ദിരം രവീന്ദ്രൻ, എബ്രഹാം ജോർജ്, ജേക്കബ് വർഗീസ്, ജയ ജി നായർ എന്നിവർ പ്രസംഗിച്ചു.