mala

ശബരിമല : 2018ലെ പ്രളയത്തെത്തുടർന്നു മുടങ്ങിയ പമ്പാസംഗമം ഇത്തവണ പുനരാരംഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തും ബോർഡംഗം അഡ്വ.എ.അജികുമാറും അറിയിച്ചു. ജനുവരി 12ന് വൈകിട്ടു നാലുമണിക്കു ദേവസ്വം വകുപ്പുമന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. നടൻ ജയറാം വിശിഷ്ടാതിഥിയായിരിക്കും. ആദ്ധ്യാത്മിക, സാംസ്‌കാരിക സംഗമം എന്ന നിലയിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. പ്രളയത്തെത്തുടർന്ന് മുടങ്ങിയ പമ്പാസംഗമം തുടർന്നുള്ള വർഷങ്ങളിൽ കോവിഡ് കാരണവും നടന്നിരുന്നില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് 75 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ സംഗമത്തിന്റെ ഭാഗമായി പമ്പയിൽ 75 ദീപങ്ങൾ തെളിയിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.