
ആറൻമുള : വാസ്തുവിദ്യാഗുരുകുലത്തിൽ ഫെബ്രുവരി രണ്ടാം വാരം ആരംഭിക്കുന്ന പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം. കോഴ്സ് ദൈർഘ്യം നാല് മാസം. 30 സീറ്റുകൾ. കോഴ്സ് ഫീസ് 25000 രൂപ . പ്രായപരിധി ഇല്ല.
യോഗ്യത ഐ.ടി.ഐ സിവിൽ ഡ്രാഫ്റ്റ്സ്മാൻ, കെ.ജി.സി.ഇ സിവിൽ എൻജിനീയറിംഗ്, ഐ.ടി.ഐ ആർക്കിടെക്ച്വറൽ അസിസ്റ്റന്റ് ഷിപ്പ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിംഗ് ,ആർക്കിടെക്ച്ചർ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ സിവിൽ ആൻഡ് കൺസ്ട്രക്ഷൻ എൻജിനീയറിംഗ്.
ഫോൺ : 0468 2319740, 9188089740,9188593635, 9605046982, 9605458857.