 
പത്തനംതിട്ട : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജലസ്രോതസുകളുടെയും നീർച്ചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിത കേരളം മിഷൻ സംഘടിപ്പിക്കുന്ന ഇനി ഞാൻ ഒഴുകട്ടെ മൂന്നാം ഘട്ടം ഓമല്ലൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിലെ കുറിഞ്ചാൽ മാത്തൂർ പടി തോട് ശുചീകരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ നിർവഹിച്ചു. 14ാം വാർഡ് മെമ്പർ എം.ആർ അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.