 
തിരുവല്ല : ശബരിമല മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ച് തിരുവല്ലയിലെ ഇടത്താവളത്തിൽ അയ്യപ്പസേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കർപ്പൂരാഴിയും ദീപക്കാഴ്ചയും നടത്തി. ഗുരുസ്വാമിമാരായ ശശി കളറിൽ, ശശികുമാർ, ശശി ആമല്ലൂർ, പൊന്നൻ സ്വാമി, റോഷിൻ ശർമ്മ എന്നിവർ നേതൃത്വം നൽകി. തുടർന്ന് വളളംകുളം ശ്രീദുർഗ ഭജന സമിതിയുടെ ഭക്തി ഗാനാർച്ചനയും നടന്നു.